വസ്തു വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങൾ.

സാധാരണ നമ്മുടെ സ്ഥലം വന്നു കണ്ടതിനുശേഷം നമ്മുടെ സ്ഥലം വാങ്ങിക്കുന്ന വ്യക്തിയിൽനിന്ന് ടോക്കൺ തുകയായി ഒരു നിശ്ചിത തുക നമ്മൾ വാങ്ങുന്നുണ്ട്. അതിനുശേഷം പിന്നീട് വേറൊരു ദിവസമാണ് നമ്മുടെ സ്ഥലം രജിസ്ട്രേഷൻ നടക്കുന്നത്.

ഈ ടോക്കൺ അഡ്വാൻസ് ഇരുപതിനായിരമോ അതിൽ കൂടുതലോ ആണെങ്കിൽ, അത് ക്യാഷ് ആയിട്ടാണ് വാങ്ങുന്നതെങ്കിൽ ആ വാങ്ങിയ തുക മൊത്തം നമ്മൾ പിഴയായി അടയ്ക്കേണ്ടതുണ്ട്. ഈ തുക ചെക്ക് അല്ലെങ്കിൽ ബാങ്ക് വഴി മാത്രമേ കൈമാറാൻ പാടുള്ളൂ.

കൂടാതെ നമ്മുടെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് നമുക്ക് കിട്ടുന്ന എമൗണ്ട് 2 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ആ എമൗണ്ട് ചെക്ക് വഴി മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ നമ്മൾ എത്ര തുകയാണ് വാങ്ങിയത് അതിന്റെ 100 ശതമാനവും പിഴ നമ്മൾ അടയ്ക്കേണ്ടതായി വരും.

 

phone