നിങ്ങൾക്ക് ഒരു വസ്തുവോ കെട്ടിടമോ ലഭിച്ചു എന്നിരിക്കട്ടെ, ലഭിച്ചത് നിങ്ങൾ വിലകൊടുത്തു വാങ്ങിയതാകാം അല്ലെങ്കിൽ പൈതൃകമായി കിട്ടിയതാകാം. നിങ്ങൾ വസ്തുവിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ഉടമയാണ്. പക്ഷേ അത് രേഖകളിൽ കൂടി മാറ്റപ്പെടേണ്ടത് അത്യാവശ്യമാണ്.
അതിന് ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പേരിൽ വസ്തുവിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ നികുതി അടക്കുക എന്നുള്ളതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ കൈവശമുള്ളത് 5 സെൻറ് സ്ഥലത്ത് ഒരു വീട് ആണ് എങ്കിൽ, വീടിൻറെ അല്ലെങ്കിൽ വസ്തുവിന്റെ നികുതി നിങ്ങളുടെ ഉടമസ്ഥന്റെ പേരിൽ അടക്കുക. അങ്ങനെ നികുതി അടക്കുന്നതിനായി നേരത്തെ ആരുടെ പേരിലാണോ നികുതി അടച്ചിരുന്നത് ആ നികുതി ചീട്ടിൻെറ ഒരു കോപ്പിയും പഴയ ഉടമയുടെ പേരും വിലാസവും ആധാരത്തിന്റെ കോപ്പിയും സഹിതം വില്ലേജ് ഓഫീസറെ സമീപിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച് ഏത് വില്ലേജ് പരിധിയിൽ ആണോ നിങ്ങളുടെ വസ്തു ഉള്ളത് ആ വില്ലേജ് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിച്ച് വില്ലേജ് ഓഫീസർ രേഖകളും മറ്റും പരിശോധിച്ചു ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ ഇനിമുതൽ അപേക്ഷകന്റെ പേരിലേക്ക് മാറ്റി തരുന്നതായിരിക്കും. അതാണ് പൊസഷൻ സർട്ടിഫിക്കറ്റ് എന്ന് പറയുന്നത്. താലൂക്ക്, വില്ലേജ്, സർവ്വേ നമ്പർ, പഴയ സർവ്വേ നമ്പർ, വസ്തുവിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തിയ ഒന്നായിരിക്കും ഈ പറഞ്ഞ പൊസഷൻ സർട്ടിഫിക്കറ്റ്. ഭൂമിയും കെട്ടിടവും ഉൾപ്പെട്ട എന്താവശ്യത്തിനും ഉപയുക്തമായ ഒരു രേഖ യായിരിക്കും ഈ പൊസഷൻ സർട്ടിഫിക്കറ്റ്.
Loan എടുക്കുന്നതിന്, വസ്തുവിൽ കൃഷി നടത്തുന്നത് സംബന്ധിച്ച് കാര്യങ്ങൾക്ക് വേണ്ടി ഹാജരാക്കേണ്ടിവരുന്ന രേഖയാണ് ഈ പറഞ്ഞ പൊസഷൻ സർട്ടിഫിക്കറ്റ്.
ഇനി, ലഭിച്ചത് അല്ലെങ്കിൽ വാങ്ങിയത് വസ്തുവല്ല കെട്ടിടത്തിലെ ഒരു മുറിയോ മുറികളോ ആയാലും ഇതേരീതിയിൽ പഴയ നികുതിച്ചീട്ടും ഉടമസ്ഥാവകാശം സംബന്ധിച്ച രേഖയും സഹിതം കെട്ടിടം ഉൾപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എവിടെയാണോ അവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർഡ് നമ്പർ, കെട്ടിട നമ്പർ തുടങ്ങിയ വിവരങ്ങൾ വച്ച് അപേക്ഷിക്കുക. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ടവർ നിങ്ങൾക്കാണ് അവകാശമാണെന്ന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിതരും. വസ്തുവും കെട്ടിടമോ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് കിട്ടിയാലും ഈ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്തു കഴിഞ്ഞാലേ ഉടമസ്ഥാവകാശം പൂർണമാവുക.
ഈ ഇൻഫർമേഷൻ ഉപകാരപ്പെടുന്നവർക്കായി ഷെയർ ചെയ്യൂ. കൂടുതൽ അപ്ഡേറ്റിനായി Kerala Property Finder എന്ന ഫേസ്ബുക് പേജ് ലൈക് ചെയ്യൂ