കേരളത്തിൽ വസ്തു വാങ്ങാനുള്ള മുദ്ര പത്രവും രെജിസ്ട്രേഷൻ ചാർജും എത്രയാണ്?

സ്വന്തമായി വീടും സ്ഥലവും വാങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് എത്രയാണ് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടത്, രെജിസ്ട്രേഷൻ ഫീ നൽകേണ്ടത് എന്നൊക്കെ.

വസ്തു വാങ്ങുമ്പോൾ ഒരു വ്യക്തിക്ക് ഒഴിച്ച് കൂട്ടാൻ പറ്റാത്ത ചിലവുകൾ ആണ് മുദ്ര പേപ്പർ, എഴുത്തുകൂലി, രെജിസ്ട്രേഷൻ ചാർജ് എന്നിവ. ഇനി ഇവയുടെ ചിലവുകൾ നമുക് നോക്കാം .ഈ ചിലവുകളെക്കുറിച്ചു മനസ്സിലാക്കുന്നതിനു മുൻപ് നാം അറിഞ്ഞിരിക്കേണ്ടതാണ് ന്യായവില എന്നത്. ന്യായവില എന്നാൽ ഒരു പ്രദേശത്തെ വസ്തുവിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയാണ്.

സർക്കാർ വിജ്ഞാപനപ്രകാരം ആധാരം നമുക്ക് സ്വന്തമായി എഴുതാം. ഇതിനായി രെജിസ്ട്രേഷൻ വകുപ്പ് കരടുരൂപം പുറത്തുവിട്ടിട്ടുണ്ട്. ആയതിനാൽ ഇനിമുതൽ എഴുത്തുകൂലി നൽകേണ്ടതില്ല. കരട് ആധാരങ്ങളുടെ സർക്കാർ സൈറ്റിലേക്കുള്ള ലിങ്ക് http://keralaregistration.gov.in ആണ്. സ്ഥലം വാങ്ങുമ്പോഴുള്ള മറ്റൊരു ചിലവാണ് സ്റ്റാമ്പ് പേപ്പറുടേത്. നാം വാങ്ങുന്ന സ്ഥലത്തിന്റെ വിലയുടെ 8% ആണ് സ്റ്റാമ്പ് പേപ്പർ ആയി നാം വാങ്ങേണ്ടത്. പക്ഷെ  ന്യായവിലയേക്കാൾ താഴെയാണ് നാം വാങ്ങുന്ന വിലയെങ്കിൽ സ്റ്റാമ്പ് പേപ്പർ ന്യായ വിലയുടെ 8% ആയിരിക്കും. രെജിസ്ട്രേഷൻ ചാർജ് ആയി നാം കൊടുക്കേണ്ടത് നമ്മൾ വാങ്ങുന്ന വിലയുടെ 2% ആണ്. ന്യായവിലയേക്കാൾ താഴെയാണ് നാം വാങ്ങുന്ന വിലയെങ്കിൽ സ്റ്റാമ്പ് പേപ്പറുടേതു പോലെതന്നെ നാം ന്യായവിലയുടെ 2% ആണ് നൽകേണ്ടത്.

 

phone